ഓണേഴ്‌സ് ബിരുദ ഏകജാലകം - പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് - ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. :
പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രത്യേക അലോട്മെന്റിൽ നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും മുൻപ് അപേക്ഷിച്ചവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും വീണ്ടും അപേക്ഷിക്കുന്നതിനും ഓപ്‌ഷനുകൾ നൽകുന്നതിനുമുള്ള അവസരം ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ ലഭ്യമായിരിക്കുന്നതാണ്. നിലവിൽ സ്ഥിര പ്രവേശമെടുത്തവർക്കും നാളിതു വരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് റദ്ദായിപ്പോയവരുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും ജൂലായ് 1 മുതൽ 3 വരെ പുതുതായി ഓപ്‌ഷനുകൾ നൽകാവുന്നതാണ്. പ്രത്യേക അലോട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനു നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതുതായി ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
നിലവിൽ പ്രവേശനമെടുത്തിട്ടുള്ളവർ പ്രത്യേക അലോട്മെന്റിൽ അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്‌താൽ പുതുതായി ലഭിക്കുന്ന പ്രോഗ്രാം/കോളേജിലേക്ക് നിർബന്ധമായും മാറേണ്ടി വരും എന്നതിനാൽ നിലവിൽ പ്രവേശനമെടുത്തിട്ടുള്ളവർ ആവശ്യമെങ്കിൽ മാത്രമേ പുതുതായി ഓപ്‌ഷനുകൾ നൽകാവൂ.
വിവിധ കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുകളെ (Vacancy) സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ രജിസ്‌ട്രേഷനായുള്ള വെബ്‌സൈറ്റിൽ ലഭ്യമാണ്.
പട്ടിക ജാതി - പട്ടിക വർഗ്ഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.