Page Visits

calendar Today: ...

goal This Year: ...

Know more about MGUUGP

Re-accredited by NAAC with A++ Grade

caplogo
category1
Upcoming Schedule
  • Commencement of classes - 01/07/2025
  • Online registration for Special Allotment-I - 01/07/2025 – 03/07/2025
  • Special Allotment-I -05/07/2025

Latest News

July 1, 2025

Special allotment for SC/ST categories

ഓണേഴ്‌സ് ബിരുദ ഏകജാലകം - പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് - ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. : പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റിൽ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രത്യേക അലോട്മെന്റിൽ നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും മുൻപ് അപേക്ഷിച്ചവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും വീണ്ടും അപേക്ഷിക്കുന്നതിനും ഓപ്‌ഷനുകൾ നൽകുന്നതിനുമുള്ള അവസരം ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ ലഭ്യമായിരിക്കുന്നതാണ്. നിലവിൽ സ്ഥിര പ്രവേശമെടുത്തവർക്കും നാളിതു വരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് റദ്ദായിപ്പോയവരുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും ജൂലായ് 1 മുതൽ 3 വരെ പുതുതായി ഓപ്‌ഷനുകൾ നൽകാവുന്നതാണ്. പ്രത്യേക അലോട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനു നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതുതായി ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ പ്രവേശനമെടുത്തിട്ടുള്ളവർ പ്രത്യേക അലോട്മെന്റിൽ അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്‌താൽ പുതുതായി ലഭിക്കുന്ന പ്രോഗ്രാം/കോളേജിലേക്ക് നിർബന്ധമായും മാറേണ്ടി വരും എന്നതിനാൽ നിലവിൽ പ്രവേശനമെടുത്തിട്ടുള്ളവർ ആവശ്യമെങ്കിൽമാത്രമേ പുതുതായി ഓപ്‌ഷനുകൾ നൽകാവൂ. വിവിധ കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുകളെ (Vacancy) സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ രജിസ്‌ട്രേഷനായുള്ള വെബ്‌സൈറ്റിൽ ലഭ്യമാണ്. പട്ടിക ജാതി - പട്ടിക വർഗ്ഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.

June 27, 2025

Third Allotment Published

എം ജി ഓണേഴ്‌സ് ബിരുദ ഏകജാലകം: മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും അലോട്മെന്റുകളിൽ താത്കാലിക പ്രവേശമെടുത്തിട്ടുള്ളവരും മൂന്നാം അലോട്മെന്റ് ലഭിച്ചവരും 30/ 06 / 2025, 4 .00 പി എം നു മുൻപായി സ്ഥിരപ്രവേശം നേടേണ്ടതാണ്. എന്നാൽ ഒന്നാം ഓപ്‌ഷനൊഴികെയുള്ള ഓപ്‌ഷനുകളിൽ അലോട്മെന്റ് ലഭിച്ച എസ് സി /എസ് റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് എസ് സി /എസ് റ്റി വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് വരെ താത്കാലിക പ്രവേശത്തിൽ തുടരാവുന്നതാണ്.

June 26, 2025

ഓപ്‌ഷൻ പുനഃക്രമീകരണത്തിനുള്ള സൗകര്യം 26/06 /2025 നു ലഭ്യമാണ്.

June 21, 2025

UG CAP 2025 : Second Allotment Published

എം.ജി ഓണേഴ്സ് ബിരുദം; രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂണ്‍ 25ന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ പ്രവേശനം നേടണം. താത്കാലിക പ്രവേശനം തെരഞ്ഞടുക്കുന്നവര്‍ കോളേജുകളില്‍ ബന്ധപ്പെട്ട് പ്രവേശം ഉറപ്പാക്കിയാല്‍ മതിയാകും. ഒന്നാം ഓപ്ഷന്‍ ലഭിച്ചവരും സ്ഥിര പ്രവേശം തെരഞ്ഞടുത്തവരും ഈ സമയപരിധിക്കുള്ളില്‍ കോളേജുകളില്‍ നേരിട്ട് ഹാജരായാണ് പ്രവേശനം നേടേണ്ടത്. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

June 16, 2025

Community Merit Quota - First Allotment Published

എം ജി ഓണേഴ്സ് ബിരുദ ഏകജാലകം : എം ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫൈനൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്ക് മുൻപായി പ്രവേശനമെടുക്കേണ്ടതാണ്

June 16, 2025

UG CAP: 1st allotment published

എം ജി ഓണേഴ്സ് ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഓൺലൈനായിത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (19 / 06 / 2025 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല. 19 / 06 / 2025 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല.

June 13, 2025

Sports/Cultural/PD Quota Fina Ranklist Published

സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി കോളേജ് നിർദ്ദേശിക്കുന്ന സമയ പരിധിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്. സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ്റിൽ നിന്നും പ്രവേശനമെടുക്കുന്നതിനുള്ള സമയ പരിധി ജൂൺ 15, 2025 നു അവസാനിക്കും.

June 9, 2025

MGU UG CAP- Trial Allotment Published

എം ജി ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും13 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 13 / 06 / 2025 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 13 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.

June 9, 2025

സ്പോർട്സ്/കൾച്ചറൽ /പി ഡി ക്വാട്ടാകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് 12/ 06 / 2025 നു പ്രസിദ്ധീകരിക്കുന്നതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 13/ 06 / 2025 നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്.

June 9, 2025

Facility for online registration shall be available after the publication of Trail Allotment till 13/06/2025.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിച്ചു. നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് സാധ്യതാ അലോട്മെന്റ് (Trial Allotment) പ്രസിദ്ധീകരിച്ചതിനുശേഷം 13/ 06/ 2025 വരെ പുതുതായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമാവുന്നതാണ്.

June 7, 2025

Facility for online registration extended to 8th June 2025 5.00 pm

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം ജൂൺ എട്ടിനു 5 പി എം വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

June 7, 2025

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 2025 ജൂൺ 8 വരെ ലഭ്യമായിരിക്കുന്നതാണ്. അപേക്ഷകർ തങ്ങളുടെ പ്ലസ് 2 രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഐ മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഓണലൈൻ അപേക്ഷയിൽ തെറ്റുകൂടാതെ നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല. DHSE/VHSE /THSE ബോർഡുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പർ, പാസ്സ് ആയ വർഷം എന്നിവ നൽകുമ്പോൾ റിസൾട്ട് ലഭ്യമാവുന്നതായിരിക്കും. ഇതിൽ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.

May 27, 2025

Sports8/Cultural/PD Quota Admissions

സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ ഓപ്‌ഷൻ നൽകാൻ കഴിയാതിരുന്നവർക്ക് സാധ്യതാ അലോട്മെന്റിന് ശേഷം നിശ്ചിത തീയതികളിൽ പ്രസ്തുത സൗകര്യം ലഭ്യമാവുന്നതായിരിക്കും. പി ഡി ക്വാട്ടയിലേക്ക് വീണ്ടും അപേക്ഷിക്കുന്നതിനുള്ള സൗകര്യം സപ്ലിമെന്ററി അലോട്മെന്റിനൊപ്പവും തുടർ അലോട്മെന്റുകളിലും ലഭ്യമായിരിക്കുന്നതാണ്.

May 25, 2025

Admission to Sports/Cultural/PD/Community Merit Quota

പി ഡി/സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ അപേക്ഷിക്കുന്നവർ ക്യാപ്പ് മെറിറ്റ് ക്വാട്ട ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം അതേ അപേക്ഷയിൽ ഓൺലൈനായി തന്നെയാണ് പ്രസ്തുത ക്വാട്ടകളിലേക്ക് അപേക്ഷിയ്‌ക്കേണ്ടത് എന്നതിനാൽ ഇത് സംബന്ധിച്ച ഓപ്‌ഷൻ യഥാവിധി നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

May 23, 2025

Only candidates belonging to ‘Keralite’ category are eligible for claiming seats under Mandatory quota and other related reservation benefits. Candidates from other states are not eligible for reservation benefits and hence such candidates should apply as ''General Category'' candidate.

May 22, 2025

ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Announcements

0
1
2

Centralized Allotment Process For
Admission To Undergraduate Programmes (Honours)

ഓണേഴ്‌സ് ബിരുദ ഏകജാലകം - പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റ് - ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ഓണേഴ്‌സ് ബിരുദ ഏകജാലകം - പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് - ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. : 

പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റിൽ  എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രത്യേക അലോട്മെന്റിൽ  നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും മുൻപ് അപേക്ഷിച്ചവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും വീണ്ടും അപേക്ഷിക്കുന്നതിനും ഓപ്‌ഷനുകൾ നൽകുന്നതിനുമുള്ള അവസരം ജൂലൈ  ഒന്ന് മുതൽ മൂന്ന് വരെ ലഭ്യമായിരിക്കുന്നതാണ്. നിലവിൽ സ്ഥിര പ്രവേശമെടുത്തവർക്കും നാളിതു വരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് റദ്ദായിപ്പോയവരുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും ജൂലായ് 1 മുതൽ 3 വരെ  പുതുതായി ഓപ്‌ഷനുകൾ നൽകാവുന്നതാണ്. പ്രത്യേക   അലോട്മെന്റിൽ  പരിഗണിക്കപ്പെടുന്നതിനു നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതുതായി ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

നിലവിൽ പ്രവേശനമെടുത്തിട്ടുള്ളവർ പ്രത്യേക അലോട്മെന്റിൽ അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്‌താൽ പുതുതായി ലഭിക്കുന്ന പ്രോഗ്രാം/കോളേജിലേക്ക് നിർബന്ധമായും മാറേണ്ടി വരും എന്നതിനാൽ നിലവിൽ പ്രവേശനമെടുത്തിട്ടുള്ളവർ ആവശ്യമെങ്കിൽ മാത്രമേ പുതുതായി ഓപ്‌ഷനുകൾ നൽകാവൂ.

വിവിധ കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുകളെ  (Vacancy) സംബന്ധിച്ച വിവരങ്ങൾ ഓൺലൈൻ രജിസ്‌ട്രേഷനായുള്ള  വെബ്‌സൈറ്റിൽ ലഭ്യമാണ്.

പട്ടിക ജാതി - പട്ടിക വർഗ്ഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. 

Video Gallery

Latest Videos