May 26, 2023

കോളേജ് തല ഹെൽപ്പ് ഡെസ്കുകൾ:

ഓൺലൈൻ രജിസ്ട്രേഷന് കോളേജ് തല ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകർക്ക് ക്യാപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള കോളേജ് ഹെൽപ്പ് ഡെസ്കുകളുടെ വിവരങ്ങൾ പരിശോധിച്ച് കോളേജുകളുടെ ബന്ധപ്പെട്ട് ഓൺലൈൻ രജിസ്ട്രേഷന് ആവശ്യമായ സഹായം ലഭ്യമാക്കാവുന്നതാണ്.

May 26, 2023

എം ജി ബിരുദ -ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം 2023: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ കോളേജുകളിലെ ഒന്നാം വർഷ ബിരുദ -ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായി അപേക്ഷിക്കേണ്ടതും അലോട്മെന്റ് സർവ്വകലാശാല നടത്തുന്നതുമായിരിക്കും. കമ്മ്യൂണിറ്റി മെറിറ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർക്ക് തങ്ങളുടെ കമ്മ്യൂണിറ്റിയിൽ പ്പെട്ട എയ്ഡഡ് കോളേജുകളിൽ മാത്രമേ അപേക്ഷിക്കുന്നതിനു സാധിക്കുകയുള്ളൂ. മാനേജ്മെന്റ് ക്വാട്ടാ പ്രവേശനത്തിനായി അപേക്ഷകർ കോളേജുകളുമായി ബന്ധപ്പെടേണ്ടതും ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകേണ്ടതുമാണ്. ക്യാപ്പിൽ കൂടി അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ് ക്വാട്ടാ കളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല സ്പോർട്സ്/ഭിന്നശേഷിക്കാർക്കായുള്ള ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവരും ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകർ പ്രോസ്പെക്ടസിൽ പറയും പ്രകാരം സംവരണാനുകൂല്യത്തിനായുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതായുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ് ഇ ബി സി/ഓ ഇ സി വിഭാഗങ്ങളിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതാണ്. ഇ ഡബ്ള്യു എസ് വിഭാഗത്തിൽപ്പെട്ടവർക്കായുള്ള സംവരണാനുകൂല്യം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നുമുള്ള ഇൻകം ആൻഡ് അസ്സറ്സ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്. എൻ സി സി/എൻ എസ് എസ്/ സ്കൗട്ട്സ്/സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലൈം ചെയ്യുന്നവർ പ്ലസ് ടു തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. ഇതേ പോലെ തന്നെ വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഇതിനായി ആർമി/നേവി/എയർ ഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ. വിവിധ പ്രോഗ്രാമുകളിലേക്ക് കോളേജുകളിൽ ഒടുക്കേണ്ടതായ ഫീസ് സംബന്ധമായ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ളത് പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്. ആപ്ലിക്കേഷൻ ഫീ പൊതു വിഭാഗത്തിനു 800 രൂപയും പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈൻ അഡ്മിഷനായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0481-2733511,0481-2733521,0481-2733518 എന്നീ നമ്പറുകളിലോ bedcap@mgu.ac.in എന്ന ഇ.മെയിൽ ഐഡിയിലോ ബന്ധപെടുക.

May 26, 2023

കമ്മ്യൂണിറ്റി മെറിറ് ക്വാട്ടാ പ്രവേശനം:

കമ്മ്യൂണിറ്റി മെറിറ് ക്വാട്ടായിലേക്ക് അപേക്ഷിക്കുന്നവർ ഈ ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർ മെറിറ് സീറ്റിലേക്കായുള്ള അപേക്ഷ പൂർതതീകരിക്കുമ്പോൾ ലഭ്യമാവുന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ലിങ്കിൽ പ്രവേശിച്ചാൽ മാത്രമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ. കമ്മ്യൂണിറ്റി മെറിറ് ക്വാട്ടായിലേക്ക് അപേക്ഷിക്കേണ്ടവർക്ക് കമ്മ്യൂണിറ്റി സംബന്ധമായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൈഫൈലിലെ ലിങ്ക് ഉപയോഗിച്ച് അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ കാണാൻ സാധിക്കുന്നതാണ്. നിശ്ചിത തീയതിക്കുള്ളിൽ പുതിയവ അപ്ലോഡ് ചെയ്യുവാനും നിലവിലുള്ളവ നീക്കം ചെയ്യാനും സാധിക്കും. തുടർന്ന് ആവശ്യമായ ഓപ്ഷനുകൾ നൽകുകയും ചെയ്യണം. ഇപ്രകാരം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ നൽകിയവർക്ക് മാത്രമേ പ്രവേശനത്തിന് അർഹത നേടുകയുള്ളൂ. സമയപരിധിക്കു ശേഷം കമ്മ്യൂണിറ്റി മെറിറ് ക്വാട്ടായിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കമ്മ്യൂണിറ്റി മെറിറ് ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർക്ക് തങ്ങളുടെ കമ്മ്യൂണിറ്റിയിൽ പ്പെട്ട എയ്ഡഡ് കോളേജുകളിൽ മാത്രമേ അപേക്ഷിക്കുന്നതിനു സാധിക്കുകയുള്ളൂ.

May 26, 2023

സ്പോർട്സ് ക്വാട്ടാ / കൾച്ചറൽ ക്വാട്ടാ / ഭിന്ന ശേഷിക്കാർക്കായുള്ള ക്വാട്ട :

ഈ ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർ മെറിറ് സീറ്റിലേക്കായുള്ള അപേക്ഷ പൂർതതീകരിക്കുമ്പോൾ ലഭ്യമാവുന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ലിങ്കിൽ പ്രവേശിച്ചാൽ മാത്രമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ. സ്പോർട്സ് ക്വാട്ടാ യിൽ അപേക്ഷിക്കേണ്ടവർക്ക് സ്പോർട്ട്സ് / കൾച്ചറൽ നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനായി ഒരു സ്റ്റെപ്പ് ലഭ്യമാവും. വെബ് സൈറ്റിലെ നിശ്ചിത കോളത്തിൽ സ്പോർട്ട്സ്/ കൾച്ചറൽ നേട്ടം സെലക്ട് ചെയ്ത് അതിന്റെ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷാർത്ഥിയുടെ ഓരോ നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളും തുല്യമായ നേട്ടം സെലക്ട് ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകൾ എത്ര എണ്ണം വേണമെങ്കിലും അപ്ലോഡ് ചെയ്യാവുന്നതാണ്. ഭിന്ന ശേഷിക്കാർക്കായുള്ള ക്വാട്ടയിലേക്ക് അപേക്ഷിക്കേണ്ടവർക്ക് ഭിന്ന ശേഷി സംബന്ധമായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൈഫൈലിലെ ലിങ്ക് ഉപയോഗിച്ച് അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ കാണാൻ സാധിക്കുന്നതാണ്. നിശ്ചിത തീയതിക്കുള്ളിൽ പുതിയവ അപ്ലോഡ് ചെയ്യുവാനും നിലവിലുള്ളവ നീക്കം ചെയ്യാനും സാധിക്കും. തുടർന്ന് ആവശ്യമായ ഓപ്ഷനുകൾ നൽകുകയും ചെയ്യണം. ഇപ്രകാരം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ നൽകിയവർക്ക് മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപെടുകയും പ്രവേശനത്തിന് അർഹത നേടുകയും ചെയ്യുകയുള്ളൂ. സമയപരിധിക്കു ശേഷം ഭിന്ന ശേഷിക്കാർക്കായുള്ള ക്വാട്ടാകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

May 26, 2023

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഓൺലൈൻ രജിസ്ടേഷൻ സമയത്ത് കേരള ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി /ടെക്‌നിക്കൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ നൽകുന്ന രജിസ്റ്റർ നമ്പറിന്റെ അടിസ്ഥാനത്തിൽ ഇന്ഡക്സ് മാർക്ക് കണക്കാക്കുന്നതിനു ആവശ്യമായ മാർക്കുകൾ റിസൾട്ട് ഡാറ്റാ ബേസിൽ നിന്നും അപേക്ഷകന്റെ ഓൺലൈൻ അപേക്ഷയിൽ ഓട്ടോമാറ്റിക് ആയി കാണിക്കുന്നതാണ്. ഇത് എഡിറ്റ് ചെയ്യാവുന്നതല്ല .

May 26, 2023

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 12 / 06 / 2023 5 പി എം വരെ ലഭ്യമായിരിക്കുന്നതാണ്.

May 20, 2023

UG CAP 2023

Facility for online application for admission to various Under Graduate Programmes and Integrated Programmes conducted in affiliated Arts and Science Colleges shall commence soon.

May 18, 2023

മഹാത്മാഗാന്ധി സർവകലാശാല: ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനം 2023:

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തപ്പെടുന്നതായ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശന പ്രക്രിയയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്. അപേക്ഷാർത്ഥികൾ ക്യാപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ടസ്, ഫീ, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ വായിച്ച് മനസ്സിലാക്കി കൃത്യതയോട് കൂടി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ്.