Page Visits

calendar Today: ...

goal This Year: ...

Know more about MGUUGP
Re-accredited by NAAC with A++ Grade
Upcoming Schedule

Latest News

September 1, 2026

എം ജി ബിരുദ ഏകജാലകം: മൂന്നാം ഫൈനൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ 03/09/2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്ത പക്ഷം അലോട്മെന്റ് റദ്ദാകുന്നതാണ്. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 03/09/2026 നു പൂർത്തീകരിക്കുന്നതാണ്.

August 17, 2026

എം ജി ബിരുദ ഏകജാലകം: രണ്ടാം ഫൈനൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ 18/08/2026 വൈകുന്നേരം 4.00 മണിക്ക് മുമ്പായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്ത പക്ഷം അലോട്മെന്റ് റദ്ദാകുന്നതാണ്.

August 7, 2026

എം ജി ബിരുദ ഏകജാലകം: ഫൈനൽ അലോട്മെന്റിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ/ഓപ്‌ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ/ഓപ്‌ഷൻ രജിസ്‌ട്രേഷനുള്ള സൗകര്യം 10/08/2026 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്.

June 30, 2026

Online Registration/Option Registration for Third Allotment

ബിരുദ ഏകജാലകം: മൂന്നാം അലോട്മെന്റ് – ഓപ്‌ഷൻ പുനഃക്രമീകരണത്തിനും പുതിയ രജിസ്ട്രേഷനും ജൂലൈ 4 വരെ അവസരം മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ ഏകജാലകം (UG CAP) മൂന്നാം അലോട്മെന്റുമായി ബന്ധപ്പെട്ട് പ്രധാന അറിയിപ്പ്. മൂന്നാം അലോട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അപേക്ഷകരും നിർബന്ധമായും വീണ്ടും ഓപ്‌ഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഇതിനായി 2026 ജൂലൈ 4 വരെ സമയം അനുവദിച്ചിട്ടുണ്ട്. നാളിതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാതിരുന്ന അപേക്ഷകർക്കും 2026 ജൂലൈ 4 വരെ പുതുതായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഒന്നും രണ്ടും അലോട്മെന്റുകളിൽ അപേക്ഷകർ നൽകിയിരുന്ന ഓപ്‌ഷനുകൾ മൂന്നാം അലോട്മെന്റിൽ ഹയർ ഓപ്‌ഷനുകളായി സ്വമേധയാ പരിഗണിക്കുന്നതല്ല. അതിനാൽ മൂന്നാം അലോട്മെന്റിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ നിർബന്ധമായും പുതിയതായി ഓപ്‌ഷനുകൾ നൽകേണ്ടതാണ്. മുൻപ് സമർപ്പിച്ച ഓൺലൈൻ അപേക്ഷയിലെ വിവരങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനുള്ള സൗകര്യവും 2026 ജൂലൈ 4 വരെ ലഭ്യമാക്കിയിട്ടുണ്ട്. മൂന്നാം അലോട്മെന്റിനായി അപേക്ഷകർക്ക്: • കമ്മ്യൂണിറ്റി ക്വാട്ട / പി.ഡി. ക്വാട്ട എന്നിവയിലേക്ക് വീണ്ടും ഓപ്‌ഷനുകൾ നൽകുന്നതിനും; • ആവശ്യമായ സാഹചര്യങ്ങളിൽ പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും സൗകര്യം ലഭ്യമാണ്. നിലവിൽ ‘Admitted Status’ ൽ ഉള്ള അപേക്ഷകർക്ക് തുടർന്നുള്ള അലോട്മെന്റുകളിൽ പങ്കെടുക്കുന്നതിനോ വീണ്ടും ഓപ്‌ഷനുകൾ നൽകുന്നതിനോ സാധിക്കുന്നതല്ല. ഇതിനകം പ്രവേശനം നേടിയ അപേക്ഷകരെ മൂന്നാം അലോട്മെന്റിൽ പരിഗണിക്കുന്നതായിരിക്കില്ല. ആയതിനാൽ, മൂന്നാം അലോട്മെന്റിൽ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും നിശ്ചിത സമയപരിധിക്കുള്ളിൽ ഓപ്‌ഷൻ പുനഃക്രമീകരണം, ആവശ്യമായ തിരുത്തലുകൾ, അപേക്ഷാ നടപടികൾ എന്നിവ പൂർത്തിയാക്കേണ്ടതാണ്.

June 25, 2026

എം.ജി. ബിരുദ ഏകജാലകം: രണ്ടാം അലോട്മെന്റ് – ഓൺലൈൻ രജിസ്‌ട്രേഷൻ/ ഓപ്‌ഷൻ രജിസ്‌ട്രേഷൻ 26/06/2026നു അവസാനിക്കും ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 1 നു ആരംഭിക്കും മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ/ ഓപ്‌ഷൻ രജിസ്‌ട്രേഷൻ സമയപരിധി 26/06/2026നു അവസാനിക്കും. രണ്ടാം അലോട്മെന്റ് 2026 ജൂൺ 27 ന് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അലോട്മെന്റ് ലഭിക്കുന്ന പക്ഷം, കോളേജുകൾ നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ച് 2026 ജൂൺ 30 നകം പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതാണ്. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സമയപരിധിക്കുള്ളിൽ നിർബന്ധമായും പ്രവേശനം നേടണം. ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ 2026 ജൂലൈ 1നു ആരംഭിക്കും.

June 23, 2026

M.G. Degree Single Window – Online Registration/Option Registration for Second Allotment Started

M.G. Degree Single Window – Online Registration/Option Registration for Second Allotment Started The facility for entering fresh options for degree programmes is available from 23 June to 26 June for all categories of applicants, including those who have already secured admission. Applicants who could not take admission due to various reasons and those whose applications were rejected will also be provided an opportunity to make necessary corrections in their profile and register fresh options. Candidates who have not submitted their applications so far will also be given an opportunity to submit fresh applications from 23 June to 26 June. However, candidates who have already secured admission will not be eligible to participate in further allotments after the Second Allotment or make any changes in their application thereafter.

June 23, 2026

M.G. Degree Single Window – Online Registration/Option Registration for Second Allotment Started

എം.ജി. ബിരുദ ഏകജാലകം – രണ്ടാം അലോട്മെന്റിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ/ ഓപ്‌ഷൻ രജിസ്ടേഷൻ ആരംഭിച്ചു. ജൂൺ 23 മുതൽ 26 വരെ നിലവിൽ പ്രവേശനം നേടിയവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും ബിരുദ പ്രോഗ്രാമുകളിലേക്ക് ഓപ്ഷനുകൾ പുതുതായി നൽകുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. നിലവിൽ വിവിധ കാരണങ്ങളാൽ പ്രവേശനം നേടാൻ സാധിക്കാതിരുന്നവർക്കും, അപേക്ഷ റിജക്ട് ആയിപ്പോയവർക്കും പ്രൊഫൈലിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ പുതുതായി നൽകുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും ജൂൺ 23 മുതൽ 26 വരെ പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാണ്. എന്നാൽ പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്മെന്റിന് ശേഷമുള്ള തുടർ അലോട്മെന്റുകളിൽ പങ്കെടുക്കുന്നതിനോ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തുന്നതിനോ അവസരം ലഭിക്കുന്നതല്ല.

June 18, 2026

Final Rank list for admission to

ബിരുദ ഏകജാലകം: സ്പോർട്സ്/കൾച്ചറൽ/ പി ഡി, Quota കളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് കോളേജ് നിർദ്ദേശിക്കുന്ന സമയപരിധിക്കുള്ളിൽ പ്രവേശനമെടുക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനമെടുക്കാത്തവരുടെ അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്.

June 12, 2026

MG UG CAP: Trial Allotment published

എം ജി ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും15 / 06 / 2026 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 15 / 06 / 2025 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 15 / 06 / 2026 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.

June 11, 2026

MG UG CAP: Trial Allotment published

എം.ജി. ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിലുള്ള അപേക്ഷകളിലെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും, ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും/പുനഃക്രമീകരിക്കുന്നതിനും, ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കുന്നതിനുമുള്ള സൗകര്യം 15/06/2026 വരെ ലഭ്യമായിരിക്കും.

June 6, 2026

എം.ജി. ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 10 വരെ ദീർഘിപ്പിച്ചു മഹാത്മാ ഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല ഗ്രാജുവേറ്റ് സ്കൂളിലെ 4+1 ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കും 2026-27 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി 2026 ജൂൺ 10 വൈകുന്നേരം 5.00 മണി വരെ ദീർഘിപ്പിച്ചു. സാധ്യതാ അലോട്ട്മെന്റ് (Trial Allotment) 2026 ജൂൺ 12-നും ഒന്നാം അലോട്ട്മെന്റ് 2026 ജൂൺ 17-നും പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 2026 ജൂൺ 22-ന് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം.

June 6, 2026

Attention Applicants Last Date for Online Registration: 10 June 2026 Applicants are advised to complete their online registration within the stipulated time limit.

അപേക്ഷകരുടെ ശ്രദ്ധയ്ക്ക് ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി: 10 ജൂൺ 2026 നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

June 1, 2026

UG CAP: After the Trial Allotment, applicants will be given an opportunity on the specified dates to add, delete, or rearrange their options. In addition, they will be allowed to correct any errors in the application, except those related to the Date of Birth, Name, Register Number, E-mail ID, and Mobile Number.

ബിരുദ ഏകജാലകം: സാധ്യതാ അലോട്മെന്റ് (Trial Allotment) നു ശേഷം നിശ്ചിത തീയതികളിൽ ഓപ്‌ഷനുകൾ കൂട്ടിച്ചെർക്കാവുന്നതും ഒഴിവാക്കാവുന്നതും പുനഃക്രമീകരിക്കാവുന്നതുമാണ്. ഇതോടൊപ്പം അപേക്ഷയിലെ ജനന തീയതി, പേര്, രജിസ്റ്റർ നം., ഇ മെയിൽ ഐ ഡി, മൊബൈൽ നം ഒഴികെയുള്ള വിവരങ്ങളിൽ തെറ്റുകൾ തിരുത്തുന്നതിനുമുള്ള അവസരമുണ്ടായിരിക്കുന്നതാണ്.

May 26, 2026

Only candidates belonging to the “Keralite” category are eligible to claim seats under the mandatory quota and other related reservation benefits. Candidates belonging to other states are not eligible for reservation benefits; therefore, such candidates should apply under the “General Category”.

Only candidates belonging to the “Keralite” category are eligible to claim seats under the mandatory quota and other related reservation benefits. Candidates belonging to other states are not eligible for reservation benefits; therefore, such candidates should apply under the “General Category”.

May 26, 2026

Mahatma Gandhi University ബിരുദ ഏകജാലകം – അപേക്ഷകരുടെ ശ്രദ്ധയ്ക്ക്: എൻ.സി.സി / എൻ.എസ്.എസ് / സ്കൗട്സ് ആൻഡ് ഗൈഡ്‌സ് / സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗങ്ങൾക്ക് അർഹമായ ബോണസ് മാർക്കിനായി അപേക്ഷയിൽ വിവരങ്ങൾ നൽകുമ്പോൾ, പ്രസ്തുത പ്രാതിനിധ്യങ്ങളും നേട്ടങ്ങളും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ളതാണെന്ന് ഉറപ്പാക്കണം. പ്ലസ് വൺ/പ്ലസ് ടു തലങ്ങൾക്ക് മുൻപുള്ള പ്രാതിനിധ്യങ്ങൾ പരിഗണിക്കുന്നതല്ല. സ്കൗട്സ് ആൻഡ് ഗൈഡ്‌സ് വിഭാഗത്തിൽ രാജ്യപുരസ്കാർ / നന്മമുദ്ര സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ ബോണസ് മാർക്കിന് അർഹതയുണ്ടാകൂ. സർവ്വകലാശാല നിർദ്ദേശങ്ങൾ പാലിക്കാതെ ബോണസ് മാർക്കിന് ക്ലെയിം ചെയ്യുന്നവരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. വിമുക്തഭടൻ / ജവാൻ വിഭാഗങ്ങളിലെ ബോണസ് മാർക്ക് ആർമി / നേവി / എയർഫോഴ്സ് വിഭാഗങ്ങൾക്കു മാത്രമാണ് അനുവദിക്കുക. ഇതിനായി വിമുക്തഭടൻ വിഭാഗക്കാർ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെയും ജവാൻ വിഭാഗക്കാർ കമാൻഡിംഗ് ഓഫീസറുടെയും സാക്ഷ്യപത്രം ഹാജരാക്കണം. സ്പോർട്സ് / കൾച്ചറൽ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരും അവരുടെ പ്രാതിനിധ്യങ്ങളും നേട്ടങ്ങളും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ളതാണെന്ന് ഉറപ്പാക്കണം. അതിനു മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കുന്നതല്ല. ഭിന്നശേഷിക്കാർ / ദിവ്യാംഗൻ വിഭാഗ സംവരണത്തിന് അപേക്ഷിക്കുന്നവർ 40 ശതമാനത്തിൽ കുറയാത്ത അംഗപരിമിതി ഉണ്ടെന്നു തെളിയിക്കുന്ന ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രമോ സാമൂഹ്യനീതി വകുപ്പിന്റെ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. താത്കാലിക ഡിസെബിലിറ്റി (Temporary Disability) ഉള്ളവരുടെ സർട്ടിഫിക്കറ്റ് കാലാവധിക്കുള്ളിലുള്ളതാണെന്നും ഉറപ്പാക്കണം.

May 26, 2026

Mahatma Gandhi University ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ തങ്ങളുടെ പ്ലസ് ടു രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഓൺലൈൻ അപേക്ഷയിൽ തെറ്റുകൂടാതെ നൽകുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല. DHSE/VHSE/THSE ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പറും പാസായ വർഷവും നൽകുമ്പോൾ പരീക്ഷാഫലം സ്വയമേവ ലഭ്യമാകുന്നതായിരിക്കും. അതിനാൽ ഈ വിവരങ്ങൾ കൃത്യമായി നൽകണം; പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ല.

May 26, 2026

Mahatma Gandhi University ബിരുദ ഏകജാലകം: എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, കേരള സംസ്ഥാന ഹയർ സെക്കണ്ടറി ബോർഡിൽ നിന്നും പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും നിലവിൽ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ പ്ലസ് ടു രജിസ്റ്റർ നമ്പറും പരീക്ഷാ വർഷവും കൃത്യമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം.

May 15, 2026

Candidates belonging to Examination Boards whose results are yet to be published need not register online at present. Such candidates may submit their applications only after the publication of the results.

എം ജി ബിരുദ ഏകജാലകം 2026: നിലവിൽ പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ലാത്ത ബോർഡുകളിൽ നിന്നുള്ളവർ ബിരുദ ഏകജാലകത്തിലൂടെ അപേക്ഷിക്കാൻ പാടുള്ളതല്ല. പരീക്ഷാഫലം വരുന്ന മുറക്ക് ഇത്തരക്കാർക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യം ലഭ്യമാവുന്നതായിരിക്കും.

May 15, 2026

എം ജി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കും സർവ്വകലാശാല ഗ്രാജ്യുവേറ്റ് സ്‌കൂളിലെ 4+1 പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്ളസ് 2 പരീക്ഷാഫലം വന്നവർക്കു മാത്രമേ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്ളസ് 2 പരീക്ഷാഫലം കാത്തിരിക്കുന്നവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.

Announcements

0

Centralized Allotment Process For
Admission To Undergraduate Programmes (Honours)

The admission process for the academic year 2026–27 has been closed with effect from 03.09.2026. Consequently, no admission shall be granted or permitted after the said closing date.
 
The admission process for the academic year 2026–27 has been closed with effect from 03.09.2026. Consequently, no admission shall be granted or permitted after the said closing date.
Video Gallery

Latest Videos