ബിഎഡ് ഏകജാലകം: നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും മുൻപ് അപേക്ഷിച്ചവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും വീണ്ടും അപേക്ഷിക്കുന്നതിനും ഓപ്ഷനുകൾ നൽകുന്നതിനുമുള്ള അവസരം ജൂലൈ എട്ട് മുതൽ പത്ത് വരെ ലഭ്യമായിരിക്കുന്നതാണ്. നിലവിൽ സ്ഥിര പ്രവേശമെടുത്തവർക്കും നാളിതു വരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് റദ്ദായിപ്പോയവരുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും ജൂലായ് 8 മുതൽ 10 വരെ പുതുതായി ഓപ്ഷനുകൾ നൽകാവുന്നതാണ്. ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്മെന്റുകൾക്കായി രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ തുടർ അലോട്മെന്റിനായി പരിഗണിക്കുന്നതല്ല. പ്രസ്തുത അലോട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനു നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതുതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം ഇന്ന് (03 ജൂലൈ 2025) ലഭ്യമായിരിക്കുന്നതാണ്.