Today: ...
This Year: ...
ബിഎഡ് ഏകജാലകം: നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും മുൻപ് അപേക്ഷിച്ചവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും വീണ്ടും അപേക്ഷിക്കുന്നതിനും ഓപ്‌ഷനുകൾ നൽകുന്നതിനുമുള്ള അവസരം ജൂലൈ എട്ട് മുതൽ പത്ത് വരെ ലഭ്യമായിരിക്കുന്നതാണ്. നിലവിൽ സ്ഥിര പ്രവേശമെടുത്തവർക്കും നാളിതു വരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് റദ്ദായിപ്പോയവരുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും ജൂലായ് 8 മുതൽ 10 വരെ പുതുതായി ഓപ്‌ഷനുകൾ നൽകാവുന്നതാണ്. ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്മെന്റുകൾക്കായി രജിസ്റ്റർ ചെയ്ത ഓപ്‌ഷനുകൾ തുടർ അലോട്മെന്റിനായി പരിഗണിക്കുന്നതല്ല. പ്രസ്തുത അലോട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനു നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതുതായി ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
Second Allotment Published
എം.ജി ബിഎഡ് ഏകജാലകം ; രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളിലെ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ രണ്ടിന് വൈകുന്നേരം നാലിനു മുന്‍പ് കോളേജുകളില്‍ പ്രവേശനം നേടണം. താത്കാലിക പ്രവേശനം തെരഞ്ഞടുക്കുന്നവര്‍ കോളേജുകളില്‍ ബന്ധപ്പെട്ട് പ്രവേശം ഉറപ്പാക്കിയാല്‍ മതിയാകും. ഒന്നാം ഓപ്ഷന്‍ ലഭിച്ചവരും സ്ഥിര പ്രവേശം തെരഞ്ഞടുത്തവരും ഈ സമയപരിധിക്കുള്ളില്‍ കോളേജുകളില്‍ നേരിട്ട് ഹാജരായാണ് പ്രവേശനം നേടേണ്ടത്. പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
B Ed CAP: Community Merit Rank List Published
എം ജി ബി എഡ് ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫൈനൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്ക് മുൻപായി പ്രവേശനമെടുക്കേണ്ടതാണ്
B Ed CAP - First Allotment Published
എം ജി ബി എഡ് ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഓൺലൈനായിത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (26 / 06 / 2025 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല. 26 / 06 / 2025 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല.
ബി എഡ് ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും 22 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 22 / 06 / 2025 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 22 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.
ബി എഡ് ഏകജാലകം : സ്പോർട്സ്/ പി ഡി/ കമ്യൂണിറ്റി മെറിറ്റ് ക്വൊട്ടാ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു .
Date of closing of online registration - 17th June 2025
ഓൺലൈൻ രെജിസ്‌ട്രേഷനുള്ള സൗകര്യം 2025 ജൂൺ പതിനേഴ് വരെ ലഭ്യമായിരിക്കുന്നതാണ്.
അപേക്ഷകർ അപേക്ഷിക്കുന്നതിനു മുൻപായി ഇത് സംബന്ധിച്ച് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വീഡിയോകൾ കാണേണ്ടതാണ്.
എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ് .
Mark/Grade Entry for candidates other than Kerala/Kannur& MG Universities
എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്. .
ബിഎഡ് ഏകജാലകം: നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും മുൻപ് അപേക്ഷിച്ചവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും വീണ്ടും അപേക്ഷിക്കുന്നതിനും ഓപ്‌ഷനുകൾ നൽകുന്നതിനുമുള്ള അവസരം ജൂലൈ എട്ട് മുതൽ പത്ത് വരെ ലഭ്യമായിരിക്കുന്നതാണ്. നിലവിൽ സ്ഥിര പ്രവേശമെടുത്തവർക്കും നാളിതു വരെ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് റദ്ദായിപ്പോയവരുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും ജൂലായ് 8 മുതൽ 10 വരെ പുതുതായി ഓപ്‌ഷനുകൾ നൽകാവുന്നതാണ്. ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്മെന്റുകൾക്കായി രജിസ്റ്റർ ചെയ്ത ഓപ്‌ഷനുകൾ തുടർ അലോട്മെന്റിനായി പരിഗണിക്കുന്നതല്ല. പ്രസ്തുത അലോട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനു നിലവിൽ അപേക്ഷിച്ചിട്ടുള്ളവർ പുതുതായി ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.ഓപ്‌ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം ഇന്ന് (03 ജൂലൈ 2025) ലഭ്യമായിരിക്കുന്നതാണ്.