May 24, 2023

കമ്മ്യൂണിറ്റി മെറിറ് ക്വാട്ടാ പ്രവേശനം

കമ്മ്യൂണിറ്റി മെറിറ് ക്വാട്ടായിലേക്ക് അപേക്ഷിക്കുന്നവർ ഈ ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർ മെറിറ് സീറ്റിലേക്കായുള്ള അപേക്ഷ പൂർതതീകരിക്കുമ്പോൾ ലഭ്യമാവുന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ലിങ്കിൽ പ്രവേശിച്ചാൽ മാത്രമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ. കമ്മ്യൂണിറ്റി മെറിറ് ക്വാട്ടായിലേക്ക് അപേക്ഷിക്കേണ്ടവർക്ക് കമ്മ്യൂണിറ്റി സംബന്ധമായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൈഫൈലിലെ ലിങ്ക് ഉപയോഗിച്ച് അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ കാണാൻ സാധിക്കുന്നതാണ്. നിശ്ചിത തീയതിക്കുള്ളിൽ പുതിയവ അപ്ലോഡ് ചെയ്യുവാനും നിലവിലുള്ളവ നീക്കം ചെയ്യാനും സാധിക്കും. തുടർന്ന് ആവശ്യമായ ഓപ്ഷനുകൾ നൽകുകയും ചെയ്യണം. ഇപ്രകാരം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ നൽകിയവർക്ക് മാത്രമേ പ്രവേശനത്തിന് അർഹത നേടുകയുള്ളൂ.

May 24, 2023

സ്പോർട്സ് ക്വാട്ടാ /ഭിന്ന ശേഷിക്കാർക്കായുള്ള ക്വാട്ടകളിലേക്കുള്ള പ്രവേശനം:

സ്പോർട്സ് ക്വാട്ടാ /ഭിന്ന ശേഷിക്കാർക്കായുള്ള ക്വാട്ടാകളിലേക്ക് അപേക്ഷിക്കുന്നവർ മെറിറ് സീറ്റിലേക്കായുള്ള അപേക്ഷ പൂർതതീകരിക്കുമ്പോൾ ലഭ്യമാവുന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ലിങ്കിൽ പ്രവേശിച്ചാൽ മാത്രമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ. സ്പോർട്സ് ക്വാട്ടാ യിൽ അപേക്ഷിക്കേണ്ടവർക്ക് സ്പോർട്ട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനായി ഒരു സ്റ്റെപ്പ് ലഭ്യമാവും. വെബ് സൈറ്റിലെ നിശ്ചിത കോളത്തിൽ സ്പോർട്ട്സ് നേട്ടം സെലക്ട് ചെയ്ത് അതിന്റെ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷാർത്ഥിയുടെ ഓരോ നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളും തുല്യമായ നേട്ടം സെലക്ട് ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകൾ എത്ര എണ്ണം വേണമെങ്കിലും അപ്ലോഡ് ചെയ്യാവുന്നതാണ്. ഭിന്ന ശേഷിക്കാർക്കായുള്ള ക്വാട്ടയിലേക്ക് അപേക്ഷിക്കേണ്ടവർക്ക് ഭിന്ന ശേഷി സംബന്ധമായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിലേക്ക് പോകാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൈഫൈലിലെ ലിങ്ക് ഉപയോഗിച്ച് അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ കാണാൻ സാധിക്കുന്നതാണ്. നിശ്ചിത തീയതിക്കുള്ളിൽ പുതിയവ അപ്ലോഡ് ചെയ്യുവാനും നിലവിലുള്ളവ നീക്കം ചെയ്യാനും സാധിക്കും. തുടർന്ന് ആവശ്യമായ ഓപ്ഷനുകൾ നൽകുകയും ചെയ്യണം. ഇപ്രകാരം സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ നൽകിയവർക്ക് മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപെടുകയും പ്രവേശനത്തിന് അർഹത നേടുകയും ചെയ്യുകയുള്ളൂ. സമയപരിധിക്കു ശേഷം ഭിന്ന ശേഷിക്കാർക്കായുള്ള ക്വാട്ടാകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല

May 24, 2023

എം ജി ബി എഡ് ഏകജാലകം 2023 : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ടീച്ച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഒന്നാം വർഷ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസിൽ പറയും പ്രകാരം സംവരണാനുകൂല്യത്തിനായുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ് ഐ ബി സി/ഓ ഇ സി വിഭാഗങ്ങളിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇ ഡബ്ള്യു എസ് വിഭാഗത്തിൽപ്പെട്ടവർക്കായുള്ള സംവരണാനുകൂല്യം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നുമുള്ള ഇൻകം ആൻഡ് അസ്സറ്സ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. എൻ സി സി/എൻ എസ് എസ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലൈം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്. ഇതേ പോലെ തന്നെ വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഇതിനായി ആർമി/നേവി/എയർ ഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.