Re-accredited by NAAC with A++ Grade
Latest News

Centralised Allotment Process For
Admission To Postgraduate Programmes

ബിരുദാനന്തര ബിരുദ  ഏകജാലകം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്മെന്റ് ലഭിച്ചവർ 04/07/2026 5.00 പി എം നകം ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. 

PG  CAP 2026 – Instructions for Candidates (Second Allotment)

Steps to be Followed

  1. Log in to your CAP account using your Application Number as the User ID.
  2. Check whether any college has marked willingness against your options.
  3. Carefully review the options and accept the willingness marked against the most desirable college–programme combination.
  4. Remit the fee due to the University:
    • General Category: ₹1595/- (for graduates from MG University) & ₹1925/- ( for graduates from other Universities)
    • SC/ST Category: ₹50/-
  5. Download the Allotment Memo.
  6. Report to the allotted college with the original documents required for admission.
  7. Complete the admission process and collect the Confirmation Slip from the college.

Important Instructions

  1. There is no provision for Temporary Admission. All admissions under the allotment process shall be permanent.
  2. The willingness marked by a college shall remain active for only 24 hours. Candidates must accept the willingness against their preferred option within this period.
  3. Candidates who have remitted the University fee and downloaded the Allotment Memo may secure admission in the allotted college on or before 04/07/2026.
  4. The present rank list shall remain valid only up to 04/07/2026. Fresh registration for the Second Allotment shall commence thereafter.
  5. Candidates are not obliged to accept a willingness if they find the concerned college–programme combination unsuitable.
  6. Candidates should exercise utmost caution while accepting willingness. Once the University fee is remitted and the Allotment Memo is downloaded, the acceptance cannot be modified or withdrawn.
  7. If a candidate wishes to cancel an accepted willingness before remitting the University fee, he/she may send an email to the concerned college requesting cancellation and subsequently contact the college for necessary action.
  8. Any instance of coercion, intimidation, or undue pressure from college authorities to accept a particular willingness should be reported immediately to the University.

 

 

എം.ജി. ബി എഡ് ഏകജാലകം 2026 – രണ്ടാം  അലോട്ട്മെന്റിനുള്ള നിർദ്ദേശങ്ങൾ

വിദ്യാർത്ഥികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ

1.      അപേക്ഷ നമ്പർ (Application Number) യൂസർ ഐഡിയായി ഉപയോഗിച്ച് നിങ്ങളുടെ CAP അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

2. നിങ്ങളുടെ ഓപ്ഷനുകൾക്കെതിരെ ഏതെങ്കിലും കോളേജ് Willingness രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

3. ലഭ്യമായ Willingnessകളിൽ ഏറ്റവും അഭികാമ്യമായ കോളേജ്പ്രോഗ്രാം കോമ്പിനേഷനുള്ള വില്ലിംഗ്നസ് ശ്രദ്ധാപൂർവ്വം സ്വീകരിക്കുക.

4.      സർവകലാശാലയ്ക്ക് അടയ്ക്കേണ്ട ഫീസ് ഓൺലൈനായി അടയ്ക്കുക:

ü  ജനറൽ വിഭാഗം: General Category: ₹1595/- (for graduates from MG University) & ₹1925/- ( for graduates from other Universities)

ü  എസ്.സി./എസ്.ടി. വിഭാഗം: ₹50/-

5.      അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക.

6. പ്രവേശനത്തിന് ആവശ്യമായ എല്ലാ അസൽ രേഖകളുമായി (Original Documents) അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാകുക.

7. പ്രവേശന നടപടികൾ പൂർത്തിയാക്കി കോളേജിൽ നിന്ന് സ്ഥിരീകരണ സ്ലിപ്പ് (Confirmation Slip) കൈപ്പറ്റുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. താൽക്കാലിക പ്രവേശനത്തിന് (Temporary Admission) യാതൊരു സംവിധാനവും ഉണ്ടായിരിക്കുന്നതല്ല. എല്ലാ പ്രവേശനങ്ങളും സ്ഥിര (Permanent) പ്രവേശനങ്ങളായിരിക്കും.

2. കോളേജുകൾ രേഖപ്പെടുത്തുന്ന Willingness 24 മണിക്കൂർ മാത്രമേ സജീവമായിരിക്കുകയുള്ളു. അതിനാൽ ഏറ്റവും അഭികാമ്യമായ ഓപ്ഷനിലെ Willingness 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കേണ്ടതാണ്.

3. സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത വിദ്യാർത്ഥികൾക്ക് 04/07/2026 വരെ കോളേജിൽ പ്രവേശനം നേടാവുന്നതാണ്.

4.  നിലവിലെ റാങ്ക് ലിസ്റ്റിന് 04/07/2026 വരെ മാത്രമേ പ്രാബല്യമുണ്ടാകൂ. അതിനുശേഷം രണ്ടാം അലോട്ട്മെന്റിനായുള്ള പുതിയ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

5. കോളേജ്പ്രോഗ്രാം കോമ്പിനേഷൻ അനുയോജ്യമല്ലെന്ന് തോന്നുന്ന പക്ഷം, Willingness സ്വീകരിക്കേണ്ടത് നിർബന്ധമല്ല.

6. Willingness സ്വീകരിക്കുന്നതിന് മുൻപ് വളരെ ശ്രദ്ധാപൂർവ്വം തീരുമാനമെടുക്കുക. ഒരിക്കൽ സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്താൽ, സ്വീകരിച്ച Willingness പിന്നീട് മാറ്റാൻ സാധിക്കുകയില്ല.

7. സർവകലാശാല ഫീസ് അടയ്ക്കുന്നതിന് മുൻപ് സ്വീകരിച്ച Willingness റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ, ബന്ധപ്പെട്ട കോളേജിലേക്ക് -മെയിൽ അയച്ച് റദ്ദാക്കൽ അഭ്യർത്ഥിക്കുകയും തുടർന്ന് കോളേജുമായി ബന്ധപ്പെടുകയും വേണം.

8.  ഏതെങ്കിലും പ്രത്യേക ഓപ്ഷനിലെ Willingness സ്വീകരിക്കാൻ കോളേജ് അധികൃതർ നിർബന്ധിക്കുന്ന  സാഹചര്യം ഉണ്ടായാൽ അത് ഉടൻ സർവകലാശാലയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

 

 

 

Video Gallery

Latest Videos