Date of Closing of Online Registration - 17th June 2025
ഓൺലൈൻ രെജിസ്‌ട്രേഷനുള്ള സൗകര്യം 2025 ജൂൺ പതിനേഴ് വരെ ലഭ്യമായിരിക്കുന്നതാണ്.
Sports/Cultural/PD Quota Admissions
സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ ഓപ്‌ഷൻ നൽകാൻ കഴിയാതിരുന്നവർക്ക് സാധ്യതാ അലോട്മെന്റിന് ശേഷം നിശ്ചിത തീയതികളിൽ പ്രസ്തുത സൗകര്യം ലഭ്യമാവുന്നതായിരിക്കും. പി ഡി ക്വാട്ടയിലേക്ക് വീണ്ടും അപേക്ഷിക്കുന്നതിനുള്ള സൗകര്യം സപ്ലിമെന്ററി അലോട്മെന്റിനൊപ്പവും തുടർ അലോട്മെന്റുകളിലും ലഭ്യമായിരിക്കുന്നതാണ്.
Admission to Sports/Cultural/PD/Community Merit Quota
പി ഡി/സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ അപേക്ഷിക്കുന്നവർ ക്യാപ്പ് മെറിറ്റ് ക്വാട്ട ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം അതേ അപേക്ഷയിൽ ഓൺലൈനായി തന്നെയാണ് പ്രസ്തുത ക്വാട്ടകളിലേക്ക് അപേക്ഷിയ്‌ക്കേണ്ടത് എന്നതിനാൽ ഇത് സംബന്ധിച്ച ഓപ്‌ഷൻ യഥാവിധി നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Grade /Mark entry for candidates from Universities other than Kerala/Kannur & MG
എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്. .
PG CAP 2025 : Commencement of Online Registration
എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ് .