Latest News

Centralized Allotment Process

 എം ജി ബിരുദാനന്തര ബിരുദ  ഏകജാലകം: സപ്ലിമെന്ററി അലോട്മെന്റ് - ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 27/ 07 / 2025  - 5  പി എം   വരെ  ലഭ്യമാണ്.

എം ജി ബിരുദാനന്തര ബിരുദ  ഏകജാലകം: സപ്ലിമെന്ററി അലോട്മെന്റ് - ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനുള്ള സൗകര്യം 27/ 07 / 2025  - 5  പി എം   വരെ  ലഭ്യമാണ്.

മഹാത്മാ ഗാന്ധി  സർവകലാശാലയോട് അഫിലിയേറ്റ്  ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ   പ്രവേശനത്തിന്റെ സപ്ലിമെന്ററിൽ ഇത് വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും പ്രവേശനം ലഭിക്കാത്തവർക്കും പ്രവേശനം ലഭിച്ച ശേഷം  റിജെക്ട് ആയി പോയവർക്കും നിശ്ചിത സമയത്ത് പ്രവേശനമെടുക്കാൻ സാധിക്കാത്തവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം  27/ 07 / 2025  - 5  പി എം  വരെ  ലഭ്യമായിരിക്കുന്നതാണ്. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും  അലോട്മെന്റിലൂടെ ലഭിച്ച  പ്രവേശനം റദ്ദായിപ്പോയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതും ഓപ്‌ഷനുകൾ പുതുതായി നൽകാവുന്നതുമാണ്. സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്‌ഷനുകൾ നൽകേണ്ടതാണ്. സ്ഥിര പ്രവേശം എടുത്തവർ സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്‌താൽ പുതുതായി ലഭിക്കുന്ന അലോട്മെന്റിലേക്ക് നിർബന്ധമായും പ്രവേശനം എടുക്കേണ്ടി വരും. ഇത്തരക്കാരുടെ മുൻ പ്രവേശനം റദ്ദാക്കപ്പെടുകയും ചെയ്യും. ആയതിനാൽ സ്ഥിര പ്രവേശമെടുത്തവർ    ആവശ്യമെങ്കിൽ മാത്രമേ  സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കാൻ പാടുള്ളൂ.

ഒരു തവണ അപേക്ഷാ ഫീസ് ഒടുക്കിയവർ സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുന്നതിന് വീണ്ടും ഫീസ് ഒടുക്കേണ്ടതില്ല.

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ സപ്ലിമെന്ററി അലോട്മെന്റിൽ   ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.

Login Here


Candidates who have earlier registered through Management/Community quota link may apply here for CAP Supplementary Allotment.