Re-accredited by NAAC with A++ Grade

Latest News

Centralized Allotment Process

ബിരുദാനന്തര ബിരുദ  ഏകജാലകം:  ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചവർ ജൂലൈ മുപ്പതിന് 4 പി എം നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ സ്ഥിര/താത്കാലിക പ്രവേശനമെടുക്കേണ്ടതാണ്.

ബിരുദാനന്തര ബിരുദ  ഏകജാലകം:  ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചവർ ജൂലൈ മുപ്പതിന് 4 പി എം നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ സ്ഥിര/താത്കാലിക പ്രവേശനമെടുക്കേണ്ടതാണ്.


ബിരുദാനന്തര ബിരുദ ഏകജാലകം: ഒന്നാം  സപ്ലിമെന്‍ററി  അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഒന്നാം  സപ്ലിമെന്‍ററി  അലോട്മെന്‍റ്  അലോട്മെന്‍റ് ലഭിച്ചവര്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. സ്ഥിരപ്രവേശമെടുക്കേണ്ട അപേക്ഷകരും ഒന്നാം ഓപ്ഷനില്‍ അലോട്മെന്‍റ് ലഭിച്ചവരും അലോട്മെന്‍റ് മെമോ ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം കോളേജുമായി ബന്ധപ്പെട്ട് കോളേജില്‍ ഒടുക്കേണ്ട ഫീസിനെപ്പറ്റി മനസ്സിലാക്കേണ്ടതും കോളേജില്‍ നേരിട്ട് ഹാജരായി  പ്രവേശനം 30/07/2024 4.00 പി എം നു മുന്‍പായി 'കണ്‍ഫേം' ചെയ്യേണ്ടതുമാണ്. താത്കാലിക പ്രവേശനമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇത്തരക്കാര്‍ക്ക് കോളേജുമായി ബന്ധപ്പെട്ട് 30/07/2024 4.00 പി എം നു മുന്‍പായി  ഓണ്‍ലൈനായി പ്രവേശനമെടുക്കാവുന്നതാണ്.
1.അപേക്ഷകര്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്സ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്മെന്‍റ് സ്റ്റാറ്റസ് പരിശോധിക്കുക.
2.അലോട്മെന്‍റ് ലഭിച്ചിട്ടുണ്ടെങ്കില്‍ സര്‍വ്വകലാശാലയിലേക്ക്ഒടുക്കേണ്ടതായ ഫീസ് ഓണ്‍ലൈനായി ഒടുക്കുക 
3.മോഡ് ഓഫ് അഡ്മിഷന്‍ തെരഞ്ഞെടുക്കുക
4.അലോട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക.
5.ഒന്നാം ഓപ്ഷനില്‍ അലോട്മെന്‍റ് ലഭിച്ചവരും സ്ഥിര പ്രവേശം ആഗ്രഹിക്കുന്നവരും അലോട്മെന്‍റ് ലഭിച്ച കോളേജുകളില്‍ നേരിട്ടെത്തി ബന്ധപ്പെട്ട സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി നിശ്ചിത ട്യൂഷന്‍ ഫീസ് ഒടുക്കി 30/07/2024 4.00 പി എം നു മുന്‍പായി പ്രവേശനമെടുക്കേണ്ടതാണ്. 
6.തുടര്‍ന്ന് പ്രവേശനമെടുത്തതിന്‍റെ തെളിവായി കണഫര്‍മേഷന്‍ സ്ലിപ് ബന്ധപ്പെട്ട കോളേജില്‍ നിന്നും ചോദിച്ചു വാങ്ങേണ്ടതാണ്. പ്രസ്തുത കണ്‍ഫര്‍മേഷന്‍ സ്ലിപ് ലോഗിന്‍ ചെയ്തും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
7.താത്കാലിക പ്രവേശനമെടുക്കാനാഗ്രഹിക്കുന്നവര്‍ മോഡ് ഓഫ് അഡ്മിഷന്‍ തെരഞ്ഞെടുത്തതിനു ശേഷം ലഭ്യമാവുന്ന അലോട്മെന്‍റ് മെമ്മോ ഡൗണ്‍ ലോഡ് ചെയ്തതിനു ശേഷം കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശനം കണ്‍ഫേം ചെയ്യേണ്ടതാണ്. ഇത്തരക്കാര്‍ കോളേജുകളില്‍ നേരിട്ട് ഹാജരാവേണ്ടതില്ല.
8.പ്രവേശനം എടുത്തവര്‍ കോളേജുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവേശനം വേരിഫൈ ചെയ്തിട്ടുണ്ടെന്നു ഉറപ്പ് വരുത്തേണ്ടതും അപേക്ഷയില്‍ ലോഗിന്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുമാണ്. 
9.അലോട്മെന്‍റ് ലഭിക്കുന്നവര്‍  30/07/2024 4.00 പി എം നു മുന്‍പായി  മുന്‍പായി തന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ടതാണ്. 30/07/2024 4.00 പി എം നു മുന്‍പായി  നു മുന്‍പായി കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശനം പൂര്‍ത്തീകരിക്കാത്തവരുടെ അലോട്മെന്‍റ് റദ്ദാക്കപ്പെടുന്നതാണ്.

Whats New