Today: ...
This Year: ...
PG CAP: Fina Rank List Published
എം ജി ബിരുദാനന്തര ബിരുദ ഏകജാലകം : എം ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫൈനൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്ക് മുൻപായി പ്രവേശനമെടുക്കേണ്ടതാണ്
PG CAP - First Allotment Published
എം ജി ബിരുദാനന്തര ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി പ്രവേശനം ഓൺലൈനായിത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (26 / 06 / 2025 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്. പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല. 26 / 06 / 2025 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല.
ബിരുദാനന്തര ബിരുദ ഏകജാലകം: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നം, സംവരണ വിഭാഗം എന്നിവയിലൊഴികെയുള്ള തിരുത്തലുകൾ വരുത്തുന്നതിനും 21 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 21 / 06 / 2025 വരെ ലഭ്യമായിരിക്കുന്നതാണ്. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനും അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും 21 / 06 / 2025 വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇതിനായി ''കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ'' എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യേണ്ടതാണ്.
പി ജി ഏകജാലകം: സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി കോളേജ് നിർദ്ദേശിക്കുന്ന സമയ പരിധിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്. സ്പോർട്സ്/കൾച്ചറൽ/പി ഡി ക്വാട്ടകളിലെ ഫൈനൽ റാങ്ക്ലിസ്റ്റിൽ നിന്നും പ്രവേശനമെടുക്കുന്നതിനുള്ള സമയ പരിധി ജൂൺ 21, 2025 നു അവസാനിക്കും
പി ജി ക്യാപ്പ്: കമ്യൂണിറ്റി മെറിറ്റ് ക്വൊട്ടാ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . ഫൈനൽ റാങ്ക് ലിസ്റ്റ് 25 / 06 / 2025 നു പ്രസിദ്ധീകരിക്കുന്നതായിരിക്കും.
സ്പോർട്സ്/കൾച്ചറൽ /പി ഡി ക്വാട്ടാകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് 20 / 06 / 2025 നു പ്രസിദ്ധീകരിക്കുന്നതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 / 06 / 2025 നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതുമാണ്.
Date of Closing of Online Registration - 17th June 2025
ഓൺലൈൻ രെജിസ്‌ട്രേഷനുള്ള സൗകര്യം 2025 ജൂൺ പതിനേഴ് വരെ ലഭ്യമായിരിക്കുന്നതാണ്.
Sports/Cultural/PD Quota Admissions
സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ ഓപ്‌ഷൻ നൽകാൻ കഴിയാതിരുന്നവർക്ക് സാധ്യതാ അലോട്മെന്റിന് ശേഷം നിശ്ചിത തീയതികളിൽ പ്രസ്തുത സൗകര്യം ലഭ്യമാവുന്നതായിരിക്കും. പി ഡി ക്വാട്ടയിലേക്ക് വീണ്ടും അപേക്ഷിക്കുന്നതിനുള്ള സൗകര്യം സപ്ലിമെന്ററി അലോട്മെന്റിനൊപ്പവും തുടർ അലോട്മെന്റുകളിലും ലഭ്യമായിരിക്കുന്നതാണ്.
Admission to Sports/Cultural/PD/Community Merit Quota
പി ഡി/സ്പോർട്സ്/കൾച്ചറൽ/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിൽ അപേക്ഷിക്കുന്നവർ ക്യാപ്പ് മെറിറ്റ് ക്വാട്ട ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം അതേ അപേക്ഷയിൽ ഓൺലൈനായി തന്നെയാണ് പ്രസ്തുത ക്വാട്ടകളിലേക്ക് അപേക്ഷിയ്‌ക്കേണ്ടത് എന്നതിനാൽ ഇത് സംബന്ധിച്ച ഓപ്‌ഷൻ യഥാവിധി നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Grade /Mark entry for candidates from Universities other than Kerala/Kannur & MG
എം ജി/കേരള/കണ്ണൂർ സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിൽ നിന്നുമുള്ള ബിരുദ ധാരികൾ മാർക്ക് സെക്യൂർഡ് എന്നിടത്ത് ഗ്രേഡിന്റെ പെർസെന്റജ് ഇക്വിവലന്റും മാക്സിമം മാർക്ക് എന്നിടത്ത് 100ഉം എന്റർ ചെയ്യേണ്ടതാണ്. .
PG CAP 2025 : Commencement of Online Registration
എം ജി സർവകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷകർ പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണ് .
എം ജി ബിരുദാനന്തര ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
Instructions to the Candidates
Ø The candidates can view their allotment status by logging into home page using their application number and password.