November 1, 2022

Admission to various UG/IP/PG/B Ed programmes conducted in affiliated colleges has been closed on 31/10/2022

2022 -23 അക്കാദമിക വർഷത്തെ പ്രവേശന നടപടികൾ 31/10/2022 നു പൂർത്തീകരിച്ച സാഹചര്യത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ UG/I /PG/B Ed പ്രോഗ്രാമുകളിലേക്ക് 31/10/2022 നു ശേഷം പ്രവേശനം അനുവദിക്കുന്നതല്ല.

October 25, 2022

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഒന്നാം ഫൈനൽ അലോട്മെന്റിന് അലോട്മെന്റിന് ശേഷമുള്ള രണ്ടാം ഫൈനൽ അലോട്മെന്റിനായുള്ള ഓൺ ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു . ഓൺലൈൻ രജിസ്റ്റേഷനുള്ള സൗകര്യം 26 / 10 /2022 4 .00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്. ഇതിനു ശേഷം 31 / 10 / 2022 നു പ്രവേശനം ക്ലോസ് ചെയ്യുന്നതായിരിക്കും.

October 13, 2022

Second Supplementary Allotment Published

രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു . രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചവർ 14 / 10 / 2022 4.00 പി എം നു മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ് .

September 21, 2022

Facility for online registration for Supplementary Allotment shall be available from 23rd Sept 2022 to 26th Sept 2022

എം ജി ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: സപ്ലിമെന്ററി അലോട്മെന്റ് - ഓൺലൈൻ രജിസ്ട്രേഷൻ : ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 23 / 09 / 2022 മുതൽ 26 / 09 / 2022 വരെ ലഭ്യമായിരിക്കുന്നതാണ്. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കുന്നതിനുള്ള അവസരം സപ്ലിമെന്ററി അലോട്മെന്റ് രജിസ്ട്രേഷനോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്മെന്റ്കളിൽ ലഭിച്ച അലോട്മെന്റുകളിൽ തൃപ്തരല്ലാത്തവർക്കും നിലവിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാൽ റിജെക്ട് ആയിപ്പോയവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കാവുന്നതാണ്. എന്നാൽ നിലവിൽ പ്രവേശനമെടുത്തവർ (ഏത് ക്വാട്ടയിലായാലും - സ്ഥിര-താത്കാലിക പ്രവേശനമായാലും) സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കുകയും പുതുതായി അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലുള്ള അലോട്മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. ഇത് വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്മെന്റ്കളിലും/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട /മാനേജ്മെന്റ് ക്വാട്ട എന്നിവയിൽ അപേക്ഷിച്ചവർക്കു നിലവിലുള്ള ക്യാപ്പ് ഐ ഡി / പാസ് വേർഡ് എന്നിവ ഉപയോഗിച്ച് പുതുതായി ഫീസ് ഒടുക്കാതെ തന്നെ അപേക്ഷിക്കാവുന്നതാണ്. ഇത് വരെ ക്യാപ്പിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർ മാത്രം പുതുതായി അപേക്ഷാ ഫീസ് ഒടുക്കിയാൽ മതിയാവും. പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റുകൾക്ക് ശേഷമാണ് സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നത് എന്നതിനാൽ പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സപ്ലിമെന്ററി അലോട്മെന്റിൽ പ്രത്യേക സംവരണം ഉണ്ടാവുകയില്ല.

September 11, 2022

Uploading videos of Centralised Allotment Process by private parties in You Tube Channel - Alert - reg..

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനത്തിലെ പ്രധാന പ്രവർത്തനങ്ങളെ സംബന്ധിച്ച വിഡിയോകൾ സർവ്വകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ സ്ക്രീൻ റെക്കോർഡിംഗ് ആയും അല്ലാതെയും സ്വകാര്യ വ്യക്തികളുടെ യൂ ട്യൂബ് ചാനലുകളിൽ അപ്പ് ലോഡ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർവ്വകലാശാലയുടെ 'ബൗദ്ധിക സ്വത്തവകാശത്തിൽ' പ്പെടുന്ന ഇത്തരം സംവിധാനങ്ങളെ അപേക്ഷകർക്കിടയിൽ സർവ്വകലാശാലയുടേതെന്ന തരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നറിയിക്കുന്നു. ആയതിനാൽ സർവ്വകലാശാലയുടെ വെബ്‌സൈറ്റുകളുടെയും ഔദ്യോഗിക ലോഗോ രേഖപ്പെടുത്തിയിരിക്കുന്ന വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളുടെയും വിഡിയോകൾ സ്വകാര്യ വ്യക്തികൾ യു ട്യൂബ് ചാനലുകളിൽ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല എന്നും അറിയിച്ചു കൊള്ളുന്നു. സർവ്വകലാശാലയുമായി ബന്ധപ്പെട്ട കേന്ദ്രീകൃത പ്രവേശന സംവിധാനമുൾപ്പടെയുള്ള വിവിധ സേവനങ്ങളുടെ വിഡിയോകൾ സർവ്വകലാശാലയുടെ യു ട്യൂബ് ചാനലിൽ ലഭ്യമാണ്. സ്വകാര്യ വ്യക്തികൾ നിർമ്മിക്കുന്ന വിഡിയോകളിലെ വിവരങ്ങളിലൂടെ തെറ്റിദ്ധരിക്കപ്പെടാതിരിക്കുന്നതിനു അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്.

August 26, 2022

First semester classes shall commence on 1st Sept 2022..Facility for online registration/correction of profile /new option registration shall be available from 23/09/2022 to 29/09/2022

ഒന്നാം സെമസ്റ്റർ ക്ളാസുകൾ 01/09/2022 നു ആരംഭിക്കുന്നതാണ്. നാളിതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും അക്കാദമിക/വ്യക്തിഗത വിവരങ്ങളിലേ തെറ്റുകൾ മൂലം അലോട്മെന്റിൽ നിന്നും പുറത്തായവർക്കും അപേക്ഷിച്ചിട്ട് അലോട്മെന്റ് ലഭിക്കാതിരുന്നവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും തങ്ങളുടെ പ്രൊഫൈലിലെ തെറ്റുകൾ തിരുത്തി പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് /ഓപ്‌ഷനുകൾ നൽകുന്നതിന് 23/09/2022 മുതൽ 26/09/2022 വരെ സാധിക്കുന്നതാണ്. ഇതിനു മുൻപ് പ്രൊഫൈൽ കറക്ഷനോ പുതുതായി അപേക്ഷിക്കുന്നതിനോ സാധിക്കുന്നതല്ല.

August 23, 2022

Second Allotment Published

2 ആം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 2 ആം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് ലഭിച്ചവർ 26 / 08 / 2022 4 .00 പി എം നും മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്. സ്ഥിരപ്രവേശമാഗ്രഹിക്കുന്നവരും ഒന്നാംഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും പ്രവേശനത്തിനായി നേരിട്ട് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . താത്കാലിക പ്രവേശമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി മോഡ് ഓഫ് അഡ്മിഷൻ കൺഫേം ചെയ്ത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. പ്രവേശാർത്ഥികൾ 26 / 08 / 2022 4 .00 പി എം നും മുൻപായി പ്രവേശനം നേടിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൌൺ ലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ് ഇല്ലാതെ പരാതികൾ സ്വീകരിക്കുന്നതല്ല. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർക്ക് 2 ആം അലോട്മെന്റിലും അതേ അലോട്മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ അത്തരക്കാർ സ്ഥിരഃപ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം സ്ഥിരപ്രവേശം സെലക്ട് ചെയ്ത് കോളേജുകളിൽ ഹാജരായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർ താത്കാലിക പ്രവേശനത്തിൽ തുടരാൻ ആഗ്രഹിക്കുവെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിശദവിവരങ്ങൾക്ക് വീഡിയോ ഡെമോ കാണുക

August 16, 2022

Community Merit Quota Rank list for admission to Aided Colleges Published

എയ്ഡഡ് കോളേജുകളിലേക്കുള്ള കമ്മ്യൂണിറ്റി മെറിറ് ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുടെ ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി പ്രവേശനമെടുക്കേണ്ടതാണ്.

August 12, 2022

First Allotment

ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു . ഒന്നാം അലോട്മെന്റ് ലഭിച്ചവർ 19 / 08 / 2022 4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്. ഒന്നാം ഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും സ്ഥിരപ്രവേശം ആഗ്രഹിക്കുന്നവരും കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതും താത്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി പ്രവേശനം നേടാവുന്നതുമാണ്. പ്രവേശനം നേടുന്നവരെല്ലാം തന്നെ പ്രവേശനം ലഭിച്ചു എന്നതിന്റെ തെളിവായി 'കൺഫർമേഷൻ സ്ലിപ്' ഡൗൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്. 'കൺഫർമേഷൻ സ്ലിപ്' ഇല്ലാത്തവരുടെ പരാതികൾ പരിഗണിക്കുന്നതല്ല. കോളേജുകൾ സ്ഥിര /താത്കാലിക പ്രവേശനമെടുത്തവരെ പ്രവേശിപ്പിച്ചു എന്നത് കൃത്യമായി വെരിഫൈ ചെയ്യേണ്ടതാണ്

August 5, 2022

Trial Allotment Published

സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു . അപേക്ഷകർക്ക് ആഗസ്ത് പത്ത് വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താവുന്നതും ഓപ്‌ഷനുകൾ പുനഃ:ക്രമീകരിക്കാവുന്നതുമാണ്.

August 4, 2022

Final Rank List for admission to Sports/Cultural/PD Quota Published.

സ്പോർട്സ്/ കൾച്ചറൽ /പി ഡി ക്വാട്ടാ കളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുടെ ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കുകയും ആഗസ്ത് ആറിനകം പ്രവേശനം ഉറപ്പു വരുത്തേണ്ടതുമാണ്.

July 31, 2022

Provisional Rank list Published

സ്പോർട്സ്/ കൾച്ചറൽ/ പി ഡി ക്വാട്ടാകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് മാസം നാലിന് പ്രസിദ്ധീകരിക്കുന്നതും പ്രവേശനം ആഗസ്ത് മാസം നാലിനും അഞ്ചിനും ബന്ധപ്പെട്ട കോളേജുകളിൽ വച്ച് നടത്തുന്നതുമായിരിക്കും

July 23, 2022

Last Date for onlijne registration - 03/08/2022

ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 03/08/ 2022 നു ക്ലോസ് ചെയ്യുന്നതാണ് . സാധ്യതാ അലോട്മെന്റ് 09/08/ 2022 നും ഒന്നാം അലോട്മെന്റ് 17/08 / 2022 നും പ്രസിദ്ധീകരിക്കും. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്റർ ക്ലാസ്സുകൾ 01/09/ 2022 നു ആരംഭിക്കും. സ്പോർട്സ്/കൾച്ചറൽ/ വികലാംഗ ക്വാട്ടാകളിലേക്ക് 29/ 07 / 2022 വരെ അപേക്ഷിക്കാവുന്നതാണ്`.

June 28, 2022

ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് തെറ്റുകൾ വരുത്താതിരിക്കുക:രജിസ്ട്രേഷൻ സമയത്ത് പരീക്ഷാ ബോർഡ് തെരഞ്ഞ്ഞെടുക്കുന്നതിൽ പല അപേക്ഷകരും തെറ്റു വരുത്തുന്നതായി കണ്ട് വരുന്നു. പ്രാഥമിക രജിസ്ട്രീഷൻ പേജിലെ പേര്, മൊബൈൽ നം , ഐ മെയിൽ ഐ ഡി, സംവരണ വിഭാഗം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ , ജനനത്തീയതി എന്നിവയിൽ മാറ്റം വരുത്തുന്നതിന് സാധിക്കുന്നതല്ല. ആയതിനാൽ പ്രാഥമിക രജിസ്ട്രേഷൻ പേജിലെ വിവരങ്ങൾ കൃത്യമാണെന്നുറപ്പ് വരുത്തിയ ശേഷം മാത്രം രജിസ്റ്റർ ചെയ്യുക. പേമെന്റ് ഫെയിലിയറുകൾ ഉണ്ടാവുന്ന സാഹചര്യത്തിൽ അപേക്ഷകർക്ക് തങ്ങളുടെ ഓൺലൈൻ അപേക്ഷയിലെ "My Account " എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് " Check your payment" എന്ന ഓപ്ഷൻ ഉപയോഗിച്ച് പേമെന്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനു ശേഷവും പേമെന്റ് സ്റ്റാറ്റസ് ഫെയിൽഡ് കാണിക്കുകയാണെങ്കിൽ മാത്രം രണ്ടാമത് ഫീസ് ഒടുക്കുന്നതിനു ശ്രമിക്കുക. ഒരു പേമെന്റ് ഫെയിലിയർ നു ശേഷം ഉടനെ തന്നെ വേറൊരു പേമെന്റ് ശ്രമിക്കാതിരിക്കുക. അപേക്ഷകൾ ഫൈനൽ സബ്മിട് ചെയ്ത അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയിലെ പേര്, രജിസ്റ്റർ നം , പരീക്ഷാ ബോർഡ്, മൊബൈൽ നാം, ഇ മെയിൽ ഐ ഡി, സംവരണ വിഭാഗം എന്നിവയൊഴികെയുള്ള വിവരങ്ങൾ തിരുത്തിന്നതിനും ഓപ്ഷനുകൾ പുതുതായി നൽകുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള സൗകര്യം ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ലഭ്യമായിരിക്കുന്നതാണ്.

June 28, 2022

രജിസ്‌ട്രേഷൻ സമയത്ത് പ്ലസ് 2 പരീക്ഷാ ബോർഡ് , രജിസ്റ്റർ നമ്പർ, അപേക്ഷകൻ ഉൾപ്പെടുന്ന വിഭാഗം (പൊതു വിഭാഗം/ പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗം) എന്നിവയിൽ തെറ്റു വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപേക്ഷകർ രജിസ്റ്ററേഷൻ സമയത്ത് എന്റർ ചെയ്യുന്ന വിവരങ്ങളിൽ തെറ്റ് വരുന്ന പക്ഷം തിരുത്തലുകൾ സാധിക്കുന്നതല്ല. ആയതിനാൽ ഇത്തരം വിവരങ്ങളിൽ തെറ്റു വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.