എം ജി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം : സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 26 / 09 / 2022 5 .00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്.
ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്മെന്റ്കളിൽ ലഭിച്ച അലോട്മെന്റുകളിൽ തൃപ്തരല്ലാത്തവർക്കും നിലവിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും അലോട്മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാൽ റിജെക്ട് ആയിപ്പോയവർക്കുമുൾപ്പടെ എല്ലാ വിഭാഗം അപേക്ഷകർക്കും സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കാവുന്നതാണ്.
ഭിന്ന ശേഷിക്കാരായ അപേക്ഷകർക്കും അവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് 26 / 09 / 2022 വരെ അപേക്ഷിക്കാവുന്നതാണ്.
എന്നാൽ നിലവിൽ പ്രവേശനമെടുത്തവർ (ഏത് ക്വാട്ടയിലായാലും - സ്ഥിര-താത്കാലിക പ്രവേശനമായാലും) സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കുകയും പുതുതായി അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലുള്ള അലോട്മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും.
ഇത് വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കാവുന്നതാണ്. നിലവിൽ ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്മെന്റ്കളിലും/കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട /മാനേജ്മെന്റ് ക്വാട്ട എന്നിവയിൽ അപേക്ഷിച്ചവർക്കു നിലവിലുള്ള ക്യാപ്പ് ഐ ഡി / പാസ് വേർഡ് എന്നിവ ഉപയോഗിച്ച് പുതുതായി ഫീസ് ഒടുക്കാതെ തന്നെ അപേക്ഷിക്കാവുന്നതാണ്.
ഇത് വരെ ക്യാപ്പിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർ മാത്രം പുതുതായി അപേക്ഷാ ഫീസ് ഒടുക്കിയാൽ മതിയാവും.
പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്മെന്റുകൾക്ക് ശേഷമാണ് സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നത് എന്നതിനാൽ പട്ടിക ജാതി - പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സപ്ലിമെന്ററി അലോട്മെന്റിൽ പ്രത്യേക സംവരണം ഉണ്ടാവുകയില്ല.
ഒന്നാം സപ്ലിമെന്ററി അലോട്മെന്റിനും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുമായി ഒരു രെജിസ്ട്രേഷൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
സപ്ലിമെന്ററി അലോട്മെന്റിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക സംവരണം ഉണ്ടായിരിക്കുകയില്ല. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സപ്ളിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഇത്തരക്കാരെ പൊതു വിഭാഗക്കാരായി മാത്രമേ പരിഗണിക്കുകയുള്ളൂ.
സപ്ലിമെന്ററി അലോട്മെന്റിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് യഥാക്രമം OEC വിഭാഗത്തിൽപ്പെട്ടവരെയും അവരുടെ അഭാവത്തിൽ SEBC വിഭാഗത്തിൽ പെട്ടവരെയും തുടർന്ന് പൊതു വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കുന്നതായിരിക്കും. സ്വാശ്രയ പ്രോഗ്രാമുകളിലെയും സർക്കാർ കോളേജുകളിലെ പ്രോഗ്രാമുകളിലെയും സംവരണ സീറ്റുകളിലെ ഒഴിവുകൾ പൊതു വിഭാഗത്തിൽ നിന്നും നികത്തപ്പെടുന്നതുമായിരിക്കും.
സപ്ലിമെന്ററി അലോട്മെന്റിൽ നിലവിൽ ഫീസൊടുക്കി അപേക്ഷാ നമ്പർ ലഭ്യമായ എല്ലാവര്ക്കും വീണ്ടും ഫീസൊടുക്കാതെ തന്നെ അപേക്ഷിക്കാവുന്നതാണ്. ഇതോടൊപ്പം ഇത് വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. മുൻപ് അപേക്ഷിച്ചിട്ടുള്ളവർ സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിക്കുമ്പോൾ തങ്ങളുടെ അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ വരുത്തണമെങ്കിൽ അപ്രകാരമുള്ള തിരുത്തലുകൾ വരുത്തിയതിനു ശേഷം പുതുതായി ഓപ്ഷനുകൾ നൽകാവുന്നതാണ്.
സപ്ലിമെന്ററി അലോട്മെന്റിൽ ഓപ്ഷനുകൾ നല്കുന്നതിനായുള്ള വിവിധ പ്രോഗ്രാമിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഒഴിവുകളില്ലാത്ത പ്രോഗ്രാമുകളിലേക്കും അപേക്ഷകർക്ക് ഓപ്ഷനുകൾ നൽകാവുന്നതാണ്. പ്രവേശനമെടുത്തവർ അലോട്മെന്റ് ലഭിച്ചു മാറിപ്പോവുന്ന സാഹചര്യത്തിൽ അതേ അലോട്മെന്റിൽ തന്നെ ഇത്തരം ഒഴിവുകൾ നികത്തുന്നതിന് ഇത് സഹായിക്കും.