ബിരുദ ഏകജാലകം: സ്പോർട്സ്/കൾച്ചറൽ /വികലാംഗ ക്വാട്ടയിലേക്കുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി 16 / 06 / 2023 നു 4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്. 16 / 06 / 2023 നു 4.00 പി എം നു ശേഷം പ്രസ്തുത ക്വാട്ടാകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. പ്രവേശന സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകൾ നിഷ്കർഷിക്കുന്ന സമയത്ത് തന്നെ കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. കോളേജുകൾ നിഷ്കർഷിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം നേടാത്തവരുടെ അവസരം നഷ്ടപ്പെടുമെന്നതിനാൽ ഇക്കാര്യത്തിൽ അപേക്ഷകർ കൃത്യത പുലർത്തേണ്ടതാണ്. സർവ്വകലാശാലയും കോളേജുകളും നിഷ്കർഷിക്കുന്ന സമയത്ത് പ്രവേശനമെടുക്കാത്തവർക്ക് പിന്നീട് അവസരം ലഭിക്കുന്നതല്ല.